Monday 18 June 2012

ഒരു സവര്‍ണ്ണ ഫാസിസ്റ്റ് നായരും ഒന്നര കുപ്പി ബിയറും


                     ഒന്നര കുപ്പി ബിയര്‍ ഉള്ളില്‍ ചെന്നപ്പോള്‍ ഒരു സവര്‍ണ്ണ ഫാസിസ്റ്റ് നായരുടെ ഉള്ളില്‍ നിന്നും വാളുവച്ച പോലെ വന്ന ചില സത്യങ്ങള്‍ ...........
            "അളിയാ ഞാന്‍ ഫിറ്റാണോടാ......നിനക്കറിയോ എന്റെ പെങ്ങളെ......അവള് നല്ലോണം പഠിക്കും ഈ കൊല്ലം പ്ലസ്‌ ടു കഴിഞ്ഞു 89 ശതമാനം മാര്‍ക്ക് ഉണ്ടെടാ ...ഡാ ...ഇങ്ങോട്ട് നോക്കെടാ പുല്ലേ ...ഞാന്‍ പറയുന്നത് വല്ലതും നീ ശ്രദ്ധിക്കുന്നുണ്ടോ ....നീ ഒന്നുകൂടെ ഓര്‍ഡര്‍ ചെയ്യ്‌..ശ് ശ് ..ചേട്ടാ ഒരു കുപ്പി KF സ്ട്രോങ്ങ്‌ ........ഞാന്‍ എവിടെയാ പറഞ്ഞു നിര്‍ത്തിയെ .........ആ മാര്‍ക്ക് അതേടാ 89 ശതമാനം മാര്‍ക്ക് ......എന്നിട്ടും അവള്‍ക്ക് കോളേജില്‍ അഡ്മിഷന്‍  കിട്ടിയില്ല.....എന്തുകൊണ്ടാന്നു അറിയോ...നിനക്കറിയില്ല നിനക്കൊരു പുല്ലും അറിയില്ല.....നിനക്ക് ആകെ അറിയാവുന്നത് ഈ ബിയര്‍ എങ്ങനെ വലിച്ചു കുടിക്കാം....ഒരു മാതിരി പശു കാടി കുടിക്കുമ്പോലെ .....അവന്റെ ഒടുക്കത്തെ ഒരു കുടി ....നീ ഒന്നൂടെ ഒഴി ......എന്തുകൊണ്ട് കിട്ടീല എന്ന് ചോദിക്ക് .......ഞാനേ മുന്തിയ സവര്‍ണ്ണ ഫാസിസ്റ്റ് നായരാ.......അതോണ്ടന്നെ....പണ്ട് ഈ നായന്മാര് എന്തൊക്കെയോ ചെയ്തീനും പോലും......53 ശതമാനം സംവരണം....അവന്റെ അമ്മൂമ്മേടെ ജാതി സംവരണം........ പിന്നെ ആര്‍ട്സ് സ്പോര്‍ട്സ് തേങ്ങാക്കൊല എല്ലാം കഴിഞ്ഞു നമ്മക്ക് കിട്ടുന്നത് വെറും 40 ശതമാനം ജനറല്‍ .......എന്ന് പറഞ്ഞാല്‍ 50 സീറ്റ്‌ ഉണ്ടെങ്കില്‍ 20 സീറ്റ്‌ കിട്ടും അതിനു ഇവിടെ 20000 ആള്‍ക്കാരുണ്ട് പിന്നെവിടെ കിട്ടാനാ.......ഞാനും പഠിച്ചിട്ടുണ്ട് 15 കൊല്ലം മെറിറ്റ്‌ സീറ്റില്‍ ....ഗവണ്മെന്റ് കെട്ടിടത്തില്‍ മാത്രമേ പഠിച്ചിട്ടുള്ളൂ ........ഒരുത്തന്റെയും ഔദാര്യത്തില്‍ പഠിച്ചിട്ടില്ല ...പൊട്ടു പുല്ലു....നീ ഒന്നൂടെ ഒഴി,.....വല്ല SC  യോ ST  യോ ആയി ജനിച്ചാല്‍ മതിയാരുന്നു ഇതൊരു മാതിരി നായ.....ര്‍ .........ഫൂ ........ജസ്റ്റ്‌ പസ്സായവന്‍ കോളേജിന്റെ അകത്തു മാര്‍ക്ക്  ഉള്ളവന്‍ പുറത്ത് .......ഇതെവിടുത്തെ ന്യായം ......സംവരണം വേണം സാമ്പത്തിക സംവരണം .....ഒരു സിഗേര്‍റ്റ് തര്വോ.........നായരെ......!!..ഒന്നൂടെ ഒഴിയെടെ ....ഈ അകത്തു കയറുന്നവന്‍ പടിക്ക്യോ അതുംല്ല്യാ .......ചുമ്മാ വരും സ്ടയിപ്പെന്റും വാങ്ങിച്ചു പോകും.....പഠിക്കാന്‍ വരുന്നതിന്റെ കൂലി ...നമ്മള് പണിയ്ക്ക് പോയ്‌ ഫീസ്‌ അങ്ങോട്ട്‌ അടയ്ക്കണം ......സാമ്പത്തിക സംവരണം കൊണ്ടുവരാന്‍ പറ്റുമോ .......ഡാ നിനക്ക് പറ്റുമോ ...ഒരുത്തന്റെ അമ്മൂമ്മ ചത്താല്‍ വരെ ഇവിടെ ഭരണഘടന ഫേതഗതി വരുത്തും .......ഇതിനൊന്നും ആരുമില്ല...NSS ,SNDP അങ്ങനെ കുറെ ഉണ്ട് ഉദ്ധരിക്കാന്‍ നടക്കുന്നു ...NSS പറഞ്ഞാല്‍ കേള്‍ക്കുന്ന എത്ര നായന്മാരുണ്ടെടോ തന്റെ തറവാട്ടില്‍.....പറയെടാ പുല്ലേ ....ഉണ്ടാവും അവരുടെ ചെറിയ വൃത്തത്തിനുള്ളില്‍ അവര്‍ക്ക് കാര്യമുണ്ട്.....പണത്തിനു മീതെ ഒരു മൈ ....പറക്കില്ല ......നീയറിയോ നീയെങ്ങനെ അറിയാനാ നീ കാക്കായി അല്ലെ .....അമ്പലത്തില്‍ 100 രൂപ കൊടുത്താല്‍ പ്രസാദം വീട്ടില്‍ കൊണ്ട് വന്നു തരും നമ്മള്‍ക്കൊക്കെ എറിഞ്ഞു തരും ..അവിടെ പണമില്ലാത്തവന്‍ SC ST ......!... രാജ്യഭരണം നേരെ ചൊവ്വേ നടത്തിയ ഭരതനേയും ജ്യെഷ്ടനെ ജീവന് തുല്യം സ്നേഹിക്കുന്ന ലക്ഷ്മണനെയും ആരാധിക്കാതെ ശ്രീരാമനെ ആരാധിക്കുന്ന നാടാ ഇത് പിന്നെങ്ങനെ ശരിയാവാന്‍ ജാനകീ ജാനേ.........രാമാ.......ഞാന്‍ ഓവറായോടെ..........ജയ്‌ ബജരംഗ് ബലി എന്ന് വിളിക്കടെയ് ....മൂപ്പര് ഉപകാരം മാത്രമേ ചെയ്തിട്ടുള്ളൂ ,,,,,,പുറത്തു മഴയുണ്ടോടെയ് ....ഇല്ലേ ...അതോ ഉണ്ടോ ... എന്നാ നമുക്ക് പോകാം.... പിന്നെ .....I will pay the Bill ......I will pay the... Bill......................I will............ pay the Bill "

15 comments:

  1. സത്യം സത്യമായി പറഞ്ഞു. അത് പറയാന്‍ ബിയര്‍ അടിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല.

    ReplyDelete
  2. “സം”വരണം. എങ്ങിനെയായാലും

    ReplyDelete
  3. ഹഹഹഹ..... സത്യങ്ങള്‍ വിളിച്ച് പറയാന്‍ ഇത്തിരി മറ്റവന്‍ ഉള്ളത് നല്ലതാ.... സംബത്തിക സവരണം തന്നെയാണ് ഇനി വേണ്ടത്.......

    ReplyDelete
  4. മദ്യപാനത്തോട്‌ യോചിപില്ല..ഒരു സത്യം പറയാന്‍ കുടിക്കേണ്ട അവസ്ഥയാണെങ്കില്‍ പറയാതിരിക്കുന്നതാണ് നല്ലത്...

    ReplyDelete
  5. പറഞ്ഞതത്രയും ശരി... ഈ അലന്ന ജാതി സംവരണം തൂക്കി എടുത്ത് എറിയണം..

    ഒരു ഔദാര്യവും പറ്റാതെ പഠിച്ച് മാന്യമായി ജീവിക്കുന്ന് ഒരു ഓബിസിക്കാരൻ

    ReplyDelete
  6. പലപ്പോഴും തോന്നിയിട്ടുണ്ട് ഈ സംവരണത്തിലെ ഒരു പ്രശ്നം.. സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരെ ഉയര്‍ത്താന്‍ ഒരു പരിധി വരെ അത് കൊണ്ട് സാധിച്ചിട്ടുണ്ടാകം. പക്ഷെ കഴിവുണ്ടായിട്ടു തഴയപ്പെട്ടവരോട് പറയാന്‍ എന്ത് ന്യായീകരണമാണ് ഉള്ളത് . എല്ലാം മെറിറ്റ്‌ അടിസ്ഥാനതിലാകട്ടെ. അതാണ്‌ നല്ലത്.. സാമ്പത്തികമായി സഹായിക്കാം.

    ReplyDelete
  7. അപ്പൊ രണ്ടെണ്ണം അകത്ത് ചെന്നാല്‍ കാര്യങ്ങള്‍ കാര്യങ്ങളായി തന്നെ പുറത്ത് വരും അല്ലേ..

    ReplyDelete
  8. മദ്യപാനം ആരോഗ്യത്തിന് ഹാനികരം...!
    ജാതി സംവരണം കോപ്പ് എല്ലാം തൂക്കി എറിഞ്ഞ് പാവപ്പെട്ടവനെ സാമ്പത്തിക നിലാവരം അനുസരിച്ച് സഹായിക്കാമെങ്കിൽ സഹായിക്കുന്നതാ നല്ലത്...

    ReplyDelete
  9. ഉള്ളിലുള്ളത് പുറത്തുവരണമെങ്കില്‍ കുറച്ചുകൂടി അകത്തുചെല്ലണം....രസകരമായി അവതരിപിച്ചു..അഭിനന്ദനങ്ങള്‍

    ReplyDelete
  10. ഉള്ളില്‍ ഒന്നും ഇല്ലാത്തപ്പോഴും തോന്നിയിട്ടുണ്ട് ഇതൊക്കെ..സംവരണം ആകാം..വിദ്യാഭ്യാസത്തിനു..അല്ലെങ്കില്‍ സംവരണം കാലാനുസരണമായി പരിഷ്കരിക്കണം..പണക്കാര്‍ക്ക് എന്തിനു സംവരണം..ദാരിദ്ര്യത്തിന് ഒരേ മുഖമേ ഉള്ളു..ഏതു മതത്തില്‍ പെട്ടവര്‍ക്കായാലും..

    ReplyDelete
  11. അളിയാ എതാസ് ബാര്‍

    ReplyDelete